ഭോപാൽ > മധ്യപ്രദേശിൽ സ്കൂളിൽ നിന്ന് മടങ്ങുകയായിരുന്ന അഞ്ചാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു. രേവ ജില്ലയിലാണ് സംഭവം. പ്രതി അഞ്ജാനി കേവതിനെ (20) പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടി സ്കൂൾ വിട്ട് മടങ്ങിവരുന്നതിനിടെയാണ് സംഭവം.
ബൈക്കിലെത്തിയ പ്രതി വീട്ടിൽ കൊണ്ടുവിടാമെന്ന് പറഞ്ഞ് കുട്ടിയെ ബൈക്കിൽ കൊണ്ടുപോവുകയായിരുന്നു. തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ ലൈംഗികമായി പീഡിപ്പിച്ചു. തുടർന്ന് മറ്റൊരിടത്ത് ഉപേക്ഷിച്ചു. അവശനിലയിലായ പെൺകുട്ടി വീട്ടിലെത്തി വിവരം പറഞ്ഞു. മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.