ടെല്‍ അവീവ്> പോരാട്ടം രൂക്ഷമായ ഗാസയില്‍ വെടിനിര്‍ത്തല്‍ ഏര്‍പ്പെടുത്തില്ലെന്ന് ഇസ്രയേല്‍.വൈദ്യസഹായം എത്തിക്കാനും വിദേശികള്‍ക്ക് പോകാനുമായി ഗാസയില്‍ വെടിനിര്‍ത്തല്‍ ഏര്‍പ്പെടുത്തണമെന്നായിരുന്നു ആവശ്യം ഉയര്‍ന്നത്. എന്നാല്‍ പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹു ഇത് തള്ളുകയായിരുന്നു.
കുടിവെള്ളം, വൈദ്യുതി, ഇന്ധനം, മെഡിക്കല്‍ സഹായങ്ങള്‍ തുടങ്ങിയവയെല്ലാം ഗാസയില്‍ ഇസ്രയേല്‍ തടഞ്ഞിരിക്കുകയാണ്. യുദ്ധം രൂക്ഷമായതോടെ ഗാസയില്‍ നിന്നും ജനങ്ങള്‍ പലായനം തുടരുകയാണ്. ഇതിനകം നാലുലക്ഷത്തോളം പേര് ഗാസ വിട്ടുപോയതായാണ് റിപ്പോര്‍ട്ടുകള്‍.
ഗാസയില്‍ നിന്നും രക്ഷപ്പെടാനായി പതിനായിരക്കണക്കിന് ആളുകളാണ് ഈജിപ്റ്റ് അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.