കാസർകോട്
ഹമാസ് അനുകൂലപ്രകടനങ്ങളിലൂടെ സംസ്ഥാനത്ത് വർഗീയചേരിതിരിവ് സൃഷ്ടിക്കാൻ ശ്രമം നടക്കുന്നതായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ഭരിക്കുന്ന പാർടി ഇങ്ങനെ ചെയ്യുന്നത് ക്രമസമാധാനം തകർക്കും. പലസ്തീന്റെ പേരുപറഞ്ഞ് ഹമാസിനെ വെള്ളപൂശുന്ന സമീപനമാണ് സിപിഐ എമ്മും കോൺഗ്രസും നടത്തുന്നത്. തിങ്കളാഴ്ച എറണാകുളത്ത് ചേരുന്ന എൻഡിഎ സംസ്ഥാന നേതൃയോഗത്തിൽ ലോക്സഭ സ്ഥാനാർഥിനിർണയം ചർച്ചയാകുമെന്നും സുരേന്ദ്രൻ പറഞ്ഞു.