ചെന്നൈ > തമിഴ്നാട്ടിലെ തിരുവണ്ണാമലയിൽ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ട് കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ ഏഴു പേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. തിരുവണ്ണാമലൈ ചെങ്കത്തിന് സമീപം പക്കിരിപാളയം ബൈപാസ് റോഡിൽ ഇവർ സഞ്ചരിച്ചിരുന്ന കാറിൽ ലോറി ഇടിക്കുകയായിരുന്നു.
കർണാടകത്തിലെ തുംകൂർ സ്വദേശികളാണ് മരിച്ചത്. വില്ലുപുരം മേൽമലയനൂരിലെ അങ്കളപരമേശ്വരി ക്ഷേത്രത്തിൽ ദർശനം നടത്തി ബംഗളൂരുവിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. പരിക്കേറ്റ സ്ത്രീ ചെങ്കത്തെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.