ന്യൂഡൽഹി > ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തി. വൈകിട്ടാണ് ഭൂചലനം അനുഭവപ്പെട്ടത്. ഹരിയാനയിലെ ഫരീദാബാദിൽ 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനമുണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.
ഫരീദാബാദിനടുത്താണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഡൽഹിക്ക് പുറമെ നോയിഡ, ഗാസിയാബാദ്, ഗ്രേറ്റർ നോയിഡ, ഫരീദാബാദ്, ഗുരുഗ്രാം എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനത്തിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. രണ്ടാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് ഡൽഹിയിൽ ഭൂചലനമുണ്ടാകുന്നത്.
Earthquake of Magnitude:3.1, Occurred on 15-10-2023, 16:08:16 IST, Lat: 28.41 & Long: 77.41, Depth: 10 Km ,Location: 9km E of Faridabad, Haryana, India for more information Download the BhooKamp App https://t.co/bTcjyWm0IA @KirenRijiju @Dr_Mishra1966 @moesgoi @Ravi_MoES pic.twitter.com/gG5B4j3oBs
— National Center for Seismology (@NCS_Earthquake) October 15, 2023