മനാമ
പലസ്തീൻ പ്രദേശങ്ങളിലെ സാധാരണക്കാർക്കെതിരായ എല്ലാത്തരം സൈനിക ആക്രമണവും അവസാനിപ്പിക്കാനും മനുഷ്യത്വപരമായ ദുരന്തം ഒഴിവാക്കാനും അടിയന്തരമായ അന്താരാഷ്ട്ര ഇടപെടൽ ആവശ്യമാണെന്ന് ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി പറഞ്ഞു.|
ഗാസയിലെ ജനങ്ങളുടെ അടിസ്ഥാന ജീവിതാവശ്യങ്ങൾ നഷ്ടപ്പെടുത്തുന്ന തരത്തിൽ ഇസ്രയേൽ സൈന്യം നടത്തുന്ന കൂട്ടായ ശിക്ഷ നിർത്തിവയ്ക്കണം. ഇസ്രയേൽ സൈനിക നടപടികൾ അന്താരാഷ്ട്ര, മാനുഷിക നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.















