ന്യൂഡൽഹി
മിസോറമിൽ തെരഞ്ഞെടുപ്പ് ചുമതലക്കാരനായി കേന്ദ്രമന്ത്രി കിരൺ റിജിജുവിനെ ബിജെപി കേന്ദ്രനേതൃത്വം നിയമിച്ചു. മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണിയും നാഗാലാൻഡ് ഉപമുഖ്യമന്ത്രി യാൻതുംഗോ പാറ്റണുമാണ് സഹചുമതലക്കാർ.
മിസോറമിൽ 87 ശതമാനം ക്രൈസ്തവ വിശ്വാസികളാണ്. ഇതുകൂടി കണക്കിലെടുത്താണ് അനിൽ ആന്റണിയുടെ നിയമനം.
ഭരണകക്ഷിയായ മിസോ നാഷണൽ ഫ്രണ്ടിന്റെ മുതിർന്ന നേതാവും സ്പീക്കറുമായ ലാൽറിൻലിയാനോ സെയ്ലോ അടുത്തിടെ രാജിവച്ച് ബിജെപിയിൽ ചേർന്നിരുന്നു. എംഎൻഎഫ് സീറ്റ് നിഷേധിച്ചതിനെ തുടർന്നായിരുന്നു കൂടുമാറ്റം.















