ന്യൂഡൽഹി
ഉത്തർപ്രദേശിലെ ജോൻപുരിൽ പെന്തകോസ്ത് പള്ളി പൊളിച്ച് അധികൃതർ. സർക്കാർ ഭൂമിയിലെ അനധികൃത നിർമാണമെന്ന് ആരോപിച്ചാണ് ഭുലന്ദിഹ് ഗ്രാമത്തിലുള്ള ജീവൻജ്യോതി മിഷൻ സെന്റർ ബുധനാഴ്ച വൈകിട്ട് പൊളിച്ചത്.
കനത്ത പൊലീസ് സുരക്ഷയിൽ ബുൾഡോസറുകൾ ഉപയോഗിച്ച് വൈകിട്ട് അഞ്ചിന് തുടങ്ങിയ പൊളിക്കൽ വ്യാഴം പുലർച്ചെവരെ നീണ്ടു. പൊളിക്കാൻ ചെലവായ മൂന്നുലക്ഷം രൂപ പള്ളിക്കമ്മിറ്റിയിൽനിന്ന് ഈടാക്കുമെന്നും അധികൃതർ അറിയിച്ചു.
അഖില ഭാരത ക്ഷത്രിയ മഹാസഭ യുവ സെക്രട്ടറി സർവേശ് മിശ്രയുടെ പരാതിയിൽ പാസ്റ്റർ ദുർഗേഷ്പ്രസാദ് യാദവ് ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് കേസെടുത്തു.