തിരുവനന്തപുരം> ഫാസിസത്തിലേക്കാണ് രാജ്യത്തിന്റെ പോക്കെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. വൈവിധ്യങ്ങള്‍ ഇല്ലാതാക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും എം വി ഗോവിന്ദന് പറഞ്ഞു.
അതീവ ഗൗരവതരമായ പശ്ചാത്തലത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യവും ജനാധിപത്യ അവകാശങ്ങളും മതനിരപേക്ഷതയും ഭരണഘടനയും വെല്ലുവിളിക്കപ്പെടുന്ന സാഹചര്യമാണെന്നും എം വി ഗോവിന്ദന് പ്രതികരിച്ചു.