തിരുവനന്തപുരം > പട്ടികജാതി – പട്ടികവര്ഗ്ഗ വിഭാഗം ജനങ്ങളുടെ ഉന്നമനവും തൊഴില് സാധ്യതകളും വര്ദ്ധിപ്പിക്കുന്നതിനായി കേരള നോളഡ്ജ് ഇക്കോണമി മിഷനും കേരള എംപവര്മെന്റ് സൊസൈറ്റിയുമായി ധാരണാപത്രം ഒപ്പിട്ടു. വൈജ്ഞാനിക തൊഴില് തല്പ്പരരായ 18 നും 59 നും മധ്യേ പ്രായവും കുറഞ്ഞത് പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുമുള്ള ഉദ്യോഗാര്ത്ഥികളെ കണ്ടെത്തി പരിശീലനം നല്കി തൊഴില് ലഭ്യമാക്കുന്നതാണ് പദ്ധതി.
പട്ടികജാതി വിഭാഗത്തില് നിന്ന് 2 ലക്ഷം പുതിയ രജിസ്ട്രേഷനും പതിനായിരം തൊഴിലവസരങ്ങളും ലക്ഷ്യമിടുന്നതായി മന്ത്രി കെ. രാധാകൃഷ്ണന് പറഞ്ഞു. പട്ടിക വര്ഗ്ഗത്തിലിത് 20000 രജിസ്ട്രേഷനും 1000 തൊഴിലവസരവുമാണ് ലക്ഷ്യംവയ്ക്കുന്നത്. നിലവില് ഡിജിറ്റല് വര്ക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തിൽ 86397 പട്ടികജാതിക്കാരും 7759 പട്ടികവര്ഗ്ഗക്കാരും തൊഴിലിനായി രജിസ്റ്റര് ചെയ്തിട്ടുണ്ട്. വിജ്ഞാന സമ്പദ് ഘടനാ നിര്മ്മാണത്തില് പട്ടിക വിഭാഗത്തിന്റെ പങ്കാളിത്തം ഉറപ്പുവരുത്തുകയാണ് സര്ക്കാരിന്റെ പ്രഥമ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേര്ത്തു.
മന്ത്രി കെ. രാധാകൃഷ്ണന്റെ സാന്നിദ്ധ്യത്തില് പട്ടികജാതി പട്ടികവര്ഗ്ഗ വകുപ്പ് സ്പെഷ്യല് സെക്രട്ടറി എന്. പ്രശാന്തും നോളഡ്ജ് ഇക്കോണമി മിഷന് ഡയറക്ടര് ഡോ. പി. എസ്. ശ്രീകലയും ധാരണാ പത്രത്തില് ഒപ്പിട്ടു. അഡീഷണൽ സെക്രട്ടറി മിനിമോൾ വി ജി, മിഷൻ ഓഫീസർ പ്രജിത് പി കെ എന്നിവർ പങ്കെടുത്തു