ഫ്ലോറിഡ
ലോഹ ഛിന്നഗ്രഹമായ ‘സൈക്കി’യിലേക്ക് നാസയുടെ പേടകം വ്യാഴാഴ്ച പുറപ്പെടും. ഫ്ലോറിഡയിലെ കെന്നഡി സ്പെയ്സ് സെന്ററിൽനിന്ന് ഇന്ത്യൻ സമയം രാത്രി 7.30നാണ് വിക്ഷേപണം. പടുകൂറ്റൻ വീക്ഷേപണവാഹനമായ ഫാൽക്കൻ റോക്കറ്റിലാണ് പേടകം കുതിക്കുക. ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിലുള്ള മേഖലയിലേക്ക് 37 കോടി കിലോമീറ്റർ സഞ്ചരിച്ചാകും ലക്ഷ്യത്തിലെത്തുക. ഇതിന് ആറു വർഷം വേണ്ടിവരും. ‘സൈക്കി’ എന്നുതന്നെയാണ് ദൗത്യത്തിന്റെ പേര്.