പട്ന
ബിഹാറിലെ ഒമ്പത് ജില്ലകളിലായി 24 മണിക്കൂറിനിടെ 22 പേര് മുങ്ങിമരിച്ചെന്ന് റിപ്പോര്‍ട്ട്. ഭോജ്പുരില്‍ അഞ്ചും ജഹനാബാദില്‍ നാലും പട്ന, രോഹ്താസ് എന്നിവിടങ്ങളില്‍ മൂന്നുവീതവും ദര്‍ഭംഗയിലും നവാദയിലും രണ്ടുപേര്‍ വീതവും മധേപുര, കൈമുര്‍, ഔറംഗാദ് എന്നിവിടങ്ങളില്‍ ഒരാള്‍ വീതവുമാണ് മരിച്ചത്. ഇതില്‍ 19 പേരും സ്ത്രീകളാണ്. മുഖ്യമന്ത്രി നിതീഷ് കുമാര്‍ മരണപ്പെട്ടവരുടെ കുടുംബാഗങ്ങള്‍ക്ക് നാലു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.