കാഞ്ഞിരപ്പള്ളി > കാഞ്ഞിരപ്പള്ളിയിൽ പുതുതായി ആരംഭിക്കുന്ന സർക്കാർ നഴ്സിങ് സ്കൂൾ നവംബറിൽ പ്രവർത്തനമാരംഭിക്കും. പ്രവർത്തനോദ്ഘാടനത്തിന് മുന്നോടിയായി സംഘാടകസമിതിചേർന്നു. കാഞ്ഞിരപ്പള്ളി കെ ഇ റോഡിൽ ഇല്ലത്തുംകടവ് ജങ്ഷനിൽ ഇല്ലത്തുപറമ്പിൽ ഇസഹാക്കിന്റെ ഉടമസ്ഥതയിലുള്ള ജാസ് വ്യാപാര സമുച്ചയത്തിലാണ് സ്കൂൾ പ്രവർത്തനമാരംഭിക്കുക.
യോഗം ഗവ.ചീഫ് വിപ്പ് ഡോ. എൻ ജയരാജ് ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ ആർ തങ്കപ്പൻ അധ്യക്ഷനായി. മന്ത്രി ആർ ബിന്ദുവിന്റെ പ്രൈവറ്റ് സെക്രട്ടറി അഡ്വ. പി ഷാനവാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, കോളേജ് പ്രിൻസിപ്പൽ എ അമ്പിളി, ജെ ജയചന്ദ്രൻ, ജില്ലാ പഞ്ചായത്തംഗങ്ങളായ ടി എൻ ഗിരീഷ് കുമാർ, ജസി സാജൻ, ടി എസ് കൃഷ്ണകുമാർ, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി സൂപ്രണ്ട് നിഷ കെ മൊയ്തീൻ, വെള്ളാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി സി ശ്രീജിത്, വൈസ് പ്രസിഡന്റ് റോസമ്മ തോമസ്, ഷമീം അഹമ്മദ്, സജിൻ വി വട്ടപ്പള്ളി, പഞ്ചായത്ത് അംഗം രാധാകൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു.