കാബൂൾ> അഫ്ഗാനിസ്ഥാനിലെ ഭൂകമ്പ ദുരന്തബാധിതർക്ക് സഹായ ഹസ്തവുമായി അഫ്ഗാൻ ക്രിക്കറ്റ് താരം റാഷിദ് ഖാൻ. ഏകദിന ലോകകപ്പിൽ തനിക്ക് ലഭിക്കുന്ന മുഴുവൻ ശമ്പളവും ദുരന്തബാധിതർക്ക് നൽകുമെന്ന് താരം എക്സിലൂടെ (ട്വിറ്റർ) അറിയിച്ചു.
നിലവിലെ കണക്കുപ്രകാരം 2,053 പേർ മരിച്ചെന്നും 9,240 പേർക്ക് പരിക്കേറ്റെന്നുമാണ് കണക്ക്. ശനി പകൽ 12.19നാണ് ആദ്യചലനം റിപ്പോർട്ട് ചെയ്തത്. 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും തുടർ ചലനങ്ങളുമാണ് നാശം വിതച്ചത്.