ചെന്നൈ : സംഭവ കഥകളെ ആസ്പദമാക്കി റാം അരുൺ കാസ്ട്രോ രചനയും സംവിധാനവും നിർവഹിച്ച ‘ ഹർക്കാരാ ‘ ഒ ടി ടി പ്ലാറ്റ് ഫോമുകളായ ആമസോൺ പ്രൈമിലും , ആഹായിലും സ്ട്രീമിംഗ് തുടങ്ങി. ഇന്ത്യയിലെ ആദ്യത്തെ തപാൽകാരനിലൂടെ രണ്ടു കാല ഘട്ടങ്ങളിലൂടെയാണ് കഥ പറയുന്നത്. 1880- കളിലും 2000 ആണ്ടുകളിലുമായി നൂറ്റാണ്ടുകളുടെ ഇടവേളയിൽ നടന്ന സംഭവങ്ങളുടെ ദൃഷ്യാവിഷ്ക്കാരമാണ് ഹർകാര. കാളി വെങ്കട്ട്, റാം അരുൺ കാസ്ട്രോ, ഗൗതമി ചൗധരി, ജയ പ്രകാക്ഷ് എന്നിവരാണ് പ്രധാന അഭിനേതാക്കൾ. ഫിലിപ്.ആർ.സുന്ദർ, ലോകേഷ് ഇളങ്കോവൻ ,എന്നിവരാണ് ഛായഗ്രഹണം. റാം ഷങ്കർ . സ്റ്റണ്ട് റൺ രവി തുടങ്ങിയവരാണ് ”ഹർകാരാ ” അണിയറ പ്രവർത്തകർ