Sunday, April 26, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home CINEMA

സോമനും ചിലത് പറയുന്നുണ്ട്

by News Desk
October 7, 2023
in CINEMA
0
സോമനും-ചിലത്-പറയുന്നുണ്ട്
0
SHARES
52
VIEWS
Share on FacebookShare on TwitterShare on Whatsapp

മണ്ണിനേയും പരിസ്ഥിതിയേയും പ്രാണനോളം സ്നേഹിക്കുന്ന ആലപ്പുഴയിലെ വില്ലേജ് ഓഫീസറായ സോമന്റെ ജീവിതം ലളിതമായും സരസമായും പറയുന്ന സിനിമയാണ് ‘സോമന്റെ കൃതാവ്’. നവാഗതനായ രോഹിത് നാരായണന് തന്റെ ആദ്യത്തെ ചിത്രത്തിലൂടെ സാധാരണക്കാരുടെ ജീവിത പ്രശ്നങ്ങളാണ് അവതരിപ്പിക്കുന്നത്.

മനുഷ്യരെ എന്നപോലെ,നമ്മുടെ ചുറ്റുപാടുകളേയും ജീവജാലങ്ങളേയും സ്നേഹിക്കാനും അത് അടുത്ത തലമുറയിലേക്ക് പകര്ന്ന് നല്കാനും ജീവിതം കൊണ്ട് പഠിപ്പിച്ച നായകന് സോമന് ജൈവ ജീവിതമാണ് പിന്തുടരുന്നത്. നന്നായി ജീവിക്കാനുള്ള അവകാശമുള്ളത് പേലെത്തന്നെ മറ്റുള്ളവര്ക്ക് മികച്ച ജീവിതം നയിക്കാനുള്ള അവസരം ഒരുക്കികൊടുക്കാനും എല്ലാ മനുഷ്യനും ബാധ്യതയുണ്ട് എന്ന് സോമന് വിശ്വസിക്കുന്നു.

അയാള് മനുഷ്യനു വേണ്ടി മാത്രമല്ല, പ്രകൃതിക്കുവേണ്ടിയും ജീവജാലങ്ങള്ക്കുവേണ്ടിയും സമരം ചെയ്യുന്ന ഒരുസാധാരണക്കാരനാണ്. മാവിലകൊണ്ട് പല്ലുതേച്ചും ചുക്ക് കാപ്പി കുടിച്ച് പനി മാറ്റിയും അയാള് പ്രകൃതിയോട് കഴിയാവുന്ന അത്രയും ചേര്ന്ന് നടക്കുന്നു. ഇതെല്ലാം അയാളെ സമൂഹത്തിന് മുന്നില് പലപ്പോഴും കോമാളിയായും അപരിഷ്കൃതനുമൊക്കെയാക്കി മാറ്റുന്നുണ്ട്.

മറ്റുള്ളവരില് നിന്നും വേറിട്ട് നിര്ത്തുന്ന ഹിപ്പി കൃതാവും അയാളെ പരിഹാസ്യനാക്കുന്നു. എന്നാല് അതൊന്നും സോമനെ ബാധിക്കുന്നില്ല. അനുഭവങ്ങള് അയാള്ക്ക് നല്കിയ ബോധ്യങ്ങളിലൂടെ കരുത്തോടെ സഞ്ചരിക്കാനാണ് ജീവിതം അയാളെ പഠിപ്പിച്ചത്. സോമന്റെ ഈ ശൈലി നാട്ടുകാര്ക്ക് സുപരിചിതമാണ്.

ആധുനിക വൈദ്യശാസ്ത്രത്തെ അംഗീകരിക്കാത്ത സോമന് ഭാര്യയുടെ പ്രസവം പോലും വയറ്റാട്ടിയെ കൊണ്ടാണ് എടുപ്പിക്കുന്നത്. തമാശയിലൂടെയാണെങ്കിലും സമൂഹം ഗൗരവപൂര്വം കാണേണ്ട കാര്യങ്ങള് സിനിമ പ്രേക്ഷകനുമായി പങ്കുവെക്കുന്നു. രഞ്ജിത്ത് കെയുടെ തിരക്കഥ തന്നെയാണ് സിനിമയുടെ നട്ടെല്ല്. കുട്ടനാടിന്റെ ഗ്രാമീണ ഭംഗി സിനിമയില് നിറഞ്ഞു നില്ക്കുന്നുണ്ട്.

സജിത്ത് പുരുഷന്റെ ഫ്രെയിമുകളെല്ലാം പ്രേക്ഷകരെ കഥയിലേക്ക് കൂടുതല് അടുപ്പിക്കുന്നു. ഒരു കൊച്ചു കുടുംബത്തിന്റെ കഥ പറയുന്ന സിനിമ ഗ്രാമത്തിലെ പല തരം മനുഷ്യരാല് സമ്പന്നമാണ്. പി എസ് ജയഹരിയുടെ മനോഹരമായ പശ്ചാത്തല സംഗീതവും ഗാനങ്ങളും ചിത്രത്തിന്റെ ഹൈലൈറ്റുകളില് പെടുന്നു.വിനയ് ഫോര്ട്ടിന്റെ പ്രകടനം എടുത്തുപറയേണ്ടതാണ്. നാട്ടുമ്പുറത്തുകാരന്റെ ദൈനംദിന ജീവിതവും സന്തോഷങ്ങളും സങ്കടങ്ങളുമെല്ലാം വിനയ് ഉജ്ജ്വലമാക്കി.

നായികയായെത്തിയ ഫറ ഷിബിലയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സോമന്റെ മകളായി എത്തിയ ബാലതാരം ദേവനന്ദ തന്റെ കഥാപാത്രത്തെ ഗംഭീരമാക്കി. ജയന് ചേര്ത്തല, സീമ ജി നായര്, ഗംഗ മീര, റിയാസ് നര്മകല, ശ്രുതി സുരേഷ്, സുദീപ് സെബാസ്റ്റിയന്, ബിപിന് ചന്ദ്രന് തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്.

ചിരിപ്പിച്ചും ചിന്തിപ്പിച്ചും രണ്ടുമണിക്കൂര് പ്രേക്ഷകര്ക്കൊപ്പം തന്മയത്വത്തോടെ സഞ്ചരിക്കുകയാണ് സോമനും കുടുംബവും നാട്ടുകാരും.

Previous Post

സോമനും ചിലത് പറയുന്നുണ്ട്

Next Post

ഓർമകൾ നയിക്കും ; ആനത്തലവട്ടം ആനന്ദന്‌ വിട

Related Posts

ഇരട്ടിയല്ല,-നാലിരട്ടി-മധുരം
CINEMA

ഇരട്ടിയല്ല, നാലിരട്ടി മധുരം

October 6, 2024
86
നാല്-ഗെറ്റപ്പുകളിൽ-വരുൺ-തേജ്‌;-‘മട്ക’യുടെ-ടീസർ-പുറത്ത്
CINEMA

നാല് ഗെറ്റപ്പുകളിൽ വരുൺ തേജ്‌; ‘മട്ക’യുടെ ടീസർ പുറത്ത്

October 5, 2024
67
ആരാധകർ-ദൈവങ്ങൾ;-ആശുപത്രി-വിട്ടശേഷം-ആദ്യപ്രതികരണവുമായി-രജനികാന്ത്
CINEMA

ആരാധകർ ദൈവങ്ങൾ; ആശുപത്രി വിട്ടശേഷം ആദ്യപ്രതികരണവുമായി രജനികാന്ത്

October 5, 2024
60
ജോജു-ജോർജിന്റെ-ആദ്യ-സംവിധാന-സംരംഭം;-‘പണി’യുടെ-റിലീസ്-ഡേറ്റ്-പുറത്ത്
CINEMA

ജോജു ജോർജിന്റെ ആദ്യ സംവിധാന സംരംഭം; ‘പണി’യുടെ റിലീസ് ഡേറ്റ് പുറത്ത്

October 5, 2024
88
രജനികാന്ത്-ചിത്രം-വേട്ടയ്യന്റെ-കേരളത്തിലെ-ബുക്കിംഗ്-ഒക്‌ടോബർ-ആറ്‌-മുതൽ
CINEMA

രജനികാന്ത് ചിത്രം വേട്ടയ്യന്റെ കേരളത്തിലെ ബുക്കിംഗ് ഒക്‌ടോബർ ആറ്‌ മുതൽ

October 5, 2024
33
ജോഷി-മാത്യുവിന്റെ-ദൈവത്താൻകുന്ന്-ഷൂട്ടിംഗ്-ആരംഭിച്ചു
CINEMA

ജോഷി മാത്യുവിന്റെ ദൈവത്താൻകുന്ന് ഷൂട്ടിംഗ് ആരംഭിച്ചു

October 5, 2024
35
Next Post
ഓർമകൾ-നയിക്കും-;-ആനത്തലവട്ടം-ആനന്ദന്‌-വിട

ഓർമകൾ നയിക്കും ; ആനത്തലവട്ടം ആനന്ദന്‌ വിട

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.