കൊച്ചി > എംജി സർവ്വകലാശാലയ്ക്ക് കീഴിലെ കോളേജുകളിൽ നടന്ന തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് ചരിത്ര മുന്നേറ്റം. സംഘടന അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടന്ന 129 കോളേജുകളിൽ 112 ഇടത്തും എസ്എഫ്ഐ വിജയിച്ചു. എറണാകുളം ജില്ലയിൽ 46 ൽ 37ഉം, കോട്ടയം 38 ൽ 36ഉം, ഇടുക്കി 27ൽ 22ഉം,ആലപ്പുഴയിൽ 1ൽ 1ഉം,പത്തനംതിട്ട 17 ൽ 16ഉം കോളേജുകളിൽ എസ്എഫ്ഐ യൂണിയൻ നയിക്കും. “അരാഷ്ട്രീയതയ്ക്കെതിരെ സർഗാത്മക രാഷ്ട്രീയം, വർഗീയതയ്ക്കെതിരെ മതനിരപേക്ഷ കലാലയങ്ങൾ” എന്ന മുദ്രാവാക്യമുയർത്തിയാണ് എസ്എഫ്ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്. മാധ്യമങ്ങളും വലതുപക്ഷ സംഘടനകളും എസ്എഫ്ഐക്കെതിരെ കുപ്രചാരണങ്ങൾ നടത്തിയ എറണാകുളം മഹാരാജാസ് കോളേജിൽ വൻ ഭൂരിപക്ഷത്തിൽ എസ്എഫ്ഐ വിജയിച്ചു.
കോട്ടയം ജില്ലയിലെ ശ്രീ മഹാദേവ കോളേജ്, സെന്റ് സേവിയേഴ്സ് കൊതവറ, തലയോലപ്പറമ്പ് ഡിബി കോളേജ്, കീഴൂർ ഡിബി കോളേജ്, ഐഎച്ച്ആർഡി ഞീഴൂർ, ദേവമാത കോളേജ്, സിഎസ്ഐ ലോ കോളേജ്, സ്റ്റാറ്റ്സ് പുല്ലരിക്കുന്ന്, ഏറ്റുമാനൂരപ്പൻ കോളേജ്, എസ്എംഇ ഗാന്ധിനഗർ കോളേജ്, ഐസിജെ പുല്ലരിക്കുന്ന്, ടീച്ചർ എഡ്യൂക്കേഷൻ കുടമാളൂർ, സെന്റ് തോമസ് പാലാ, സെന്റ് സ്റ്റീഫൻസ് ഉഴവൂർ, ടീച്ചർ എഡ്യൂക്കേഷൻ ഈരാറ്റുപേട്ട, എംഇഎസ് ഈരാറ്റുപേട്ട, സെന്റ് ജോർജ് അരുവിത്തറ, ഹെൻറി ബേക്കർ കോളേജ് മേലുകാവ്, എംഇഎസ് എരുമേലി, ശ്രീശബരീശ കോളേജ് മുരിക്കുംവയൽ, ഐഎച്ച്ആർഡി കാഞ്ഞിരപ്പള്ളി, എസ്ഡി കോളേജ് കാഞ്ഞിരപ്പള്ളി, എസ്വിആർ എൻഎസ്എസ് വാഴൂർ, പിജിഎം കോളേജ്, സെന്റ് മേരിസ് കോളേജ് മണർകാട്, എസ്എൻ കോളേജ് ചാന്നാനിക്കാട്, ഐഎച്ച്ആർഡി പുതുപ്പള്ളി, കെ ജി കോളേജ് പാമ്പാടി, എംഇഎസ് കോളേജ് പുതുപ്പള്ളി, ഗവണ്മെന്റ് കോളേജ് നാട്ടകം, സിഎംഎസ് കോളേജ് കോട്ടയം, ബസലിയസ് കോളേജ്, എസ്എൻ കോളേജ് കുമരകം, എൻഎസ്എസ് കോളേജ് ചങ്ങനാശ്ശേരി, പിാർഡിഎസ് കോളേജ്, അമാൻ കോളേജ് ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ എസ്എഫ്ഐ യൂണിയൻ നേടി.
എറണാകുളം ജില്ലയിലെ മഹാരാജാസ് കോളേജ് എറണാകുളം, ഗവ : ലോ കോളേജ് എറണാകുളം, ആൽബർട്സ് കോളേജ് എറണാകുളം, കൊച്ചിൻ കോളേജ് കൊച്ചി, നിർമ്മല കോളേജ് മുവാറ്റുപുഴ, സിയന്ന ഇടക്കൊച്ചി, അക്വിനാസ് ഇടക്കൊച്ചി, ഗവ:ആർട്സ് തൃപ്പൂണിത്തുറ, ആർ എൽ വി തൃപ്പുണിത്തുറ, എസ് എസ് കോളേജ് പൂത്തോട്ട, നിർമ്മല കോളേജ് മൂവാറ്റുപുഴ, സെന്റ് ജോർജ് കോളേജ് മൂവാറ്റുപുഴ, എസ് എസ് വി ഐരാപുരം, സ്റ്റാസ് കോളേജ് ഇടപ്പള്ളി, എം എ കോളേജ് കോതമംഗലം, മാർ എലിയാസ് കോളേജ് കോതമംഗലം, ഐ ജി കോളേജ് കോതമംഗലം, ഐ എം പി സി കോതമംഗലം, മൗണ്ട് കാർമൽ കോതമംഗലം, സെന്റ് കുര്യാക്കോസ് പെരുമ്പാവൂർ, കെ എം എം ആലുവ, സെന്റ് ആൻസ് അങ്കമാലി, ഡിസ്റ്റ് കോളേജ് അങ്കമാലി, എസ് എൻ എം മാലിയൻകര, ഐ. എച്. ആർ. ഡി പറവൂർ, ഗവ:കോളേജ് എളംകുന്നപ്പുഴ, എസ്. എൻ കോളേജ് കവളങ്ങാട്, അറഫ കോളേജ് മുവാറ്റുപുഴ, കെ. എം എം തൃക്കാക്കര, എം ഇ എസ് കുന്നുകര, എം. ഇ. എസ് എടത്തല, കെ എം ഇ എ കൊണ്ടോട്ടി എന്നീ കോളേജുകളിൽ എസ് എഫ് ഐ ചരിത്ര വിജയം സ്വന്തമാക്കി.
ഇടുക്കി ജില്ലയിൽ തിരഞ്ഞടുപ്പ് പ്രക്രിയകൾ പൂർത്തീകരിച്ചപ്പോൾ അടിമാലി എംബി കോളേജ്,നെടുംങ്കണ്ടം എംഇഎസ് കോളേജ് യൂണിയൻ കെ.എസ്.യു വിൽ നിന്ന് എസ്എഫ്ഐ തിരികെ പിടിച്ചു. നോമിനേഷൻ നൽകിയപ്പോൾ തന്നെ 10 കോളേജിൽ എതിരില്ലാതെ വിജയിച്ചിരുന്നു.ഗവണ്മെന്റ് കോളേജ് കട്ടപ്പന, ഐഎച്ച്ആർഡി മുട്ടം, സെന്റ് ജോസഫ് അക്കാദമി മുട്ടം, എസ്എസ്എം കോളേജ് രാജക്കാട്, ഐഎച്ച്ആർഡി കുട്ടിക്കാനം, എൻഎസ്എസ് കോളേജ് രാജകുമാരി, ജവഹർലാൽ നെഹ്റു കോളേജ് തൂക്കുപാലം,എസ്എൻ ട്രസ്റ്റ് പാമ്പന്നാർ, എസ്എൻ ആർട്സ് ആന്റ് സയൻസ് കോളേജ് പീരുമേട്, ബി.എഡ് കോളേജ് കുമളി എന്നിവടങ്ങളിലാണ് എതിരില്ലാതെ മുഴുവൻ സീറ്റിലും വിജയിച്ചുകൊണ്ട് യൂണിയൻ നേടിയത്. ന്യൂമാൻ കോളേജ് തൊടുപുഴ, അൽ അസ്ഹർ ആർട്സ് കോളേജ് പെരുമ്പള്ളിച്ചിറ, അൽ അസ്ഹർ ലോ കോളേജ് പെരുമ്പള്ളിച്ചിറ, സെന്റ് ജോസഫ് കോളേജ് മൂലമറ്റം, ഗവണ്മെന്റ് കോളേജ് മൂന്നാർ, ഗവണ്മെന്റ് കോളേജ് ശാന്തൻപാറ, ഹോളിക്രോസ് പുറ്റടി, IHRD കോളേജ് മറയൂർ, കാർമൽഗിരി കോളേജ് അടിമാലി, സെൻറ് ആന്റണിസ് പെരുവന്താനം എന്നിവിടങ്ങളിൽ യൂണിയൻ വിജയിച്ചുകൊണ്ട് ഉജ്വല വിജയം നേടി.
പത്തനംതിട്ട ജില്ലയിൽ ഗവർമെന്റ് കോളേജ് ഇലന്തൂർ, സ്റ്റാറ്റ്സ് കോളേജ് ചുട്ടിപ്പാറ, എസ്എഎൽഎസ് കോളേജ് പത്തനംതിട്ട, സെന്റ്. തോമസ് കോളേജ് കോഴഞ്ചേരി, ഐഎച്ച്ആർഡി കോളേജ് അയിരൂർ, സെന്റ് തോമസ് കോളേജ് റാന്നി, സെന്റ് തോമസ് കോളേജ് ഇടമുറി, എസ്എഎസ് കോളേജ് കോന്നി, സെന്റ് തോമസ് കോളേജ് തവളപ്പാറ, എസ്എസൻഡിപി കോളേജ് കിഴക്കുപുറം, മുസ്ലിയാർ കോളജ് കോന്നി, വിഎൻഎസ് കോളേജ് കോന്നി, ബിഎഎം കോളേജ് മല്ലപ്പള്ളി, ഡിബി കോളേജ് തിരുവല്ല, മാർത്തോമാ കോളേജ് തിരുവല്ല, സിഎസി പത്തനംതിട്ട എന്നിവിടങ്ങളിൽ എസ്എഫ്ഐ യൂണിയൻ നേടി.
ആലപ്പുഴ ജില്ലയിൽ എം ജി ക്ക് കീഴിലെ ഏക കോളേജായ എടത്വ സെൻ്റ് അലഷ്യസ് കോളേജിൽ മുഴുവൻ സീറ്റിലും വിജയിച്ചു. എസ്എഫ്ഐ സ്ഥാനാർത്ഥികൾകുവേണ്ടി വോട്ട് ചെയ്ത മുഴുവൻ വിദ്യാർത്ഥികളെയും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയും, പ്രസിഡന്റ് കെ അനുശ്രീയും അഭിനന്ദിച്ചു.