ഹൈദരാബാദ്
എൻഡിഎയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ മാത്രമുള്ള ഭ്രാന്ത് തന്റെ അച്ഛനും തെലങ്കാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര്‍ റാവുവിന് ഇല്ലെന്ന് മകൻ കെ ടി രാമറാവു. ബിജെപിയുടെ നിരവധി സഖ്യകക്ഷികളാണ് പാര്‍ടിവിട്ട് പോയതെന്നും അദ്ദേഹം വിമര്‍ശിച്ചു. ചന്ദ്രശേഖര്‍ റാവു എന്‍ഡിഎയില്‍ ചേരാന്‍ ആഗ്രഹം അറിയിച്ചെങ്കിലും താൻ തഴഞ്ഞെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്കു പിന്നാലെയാണ് കെ ടി ആറിന്റെ പ്രതികരണം.