ന്യൂഡല്‍ഹി> ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനെ വീണ്ടും അയോഗ്യനാക്കി.വധശ്രമക്കേസില്‍ ഫൈസല്‍ കുറ്റകാരനാണെന്ന വിധി ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നില്ല. ഇതേ തുടര്‍ന്നാണ് ലോക്സാഭാ അംഗത്വം റദ്ദാക്കിയത്. ലോക്സഭാ സെക്രട്ടറിയേറ്റാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.
ശിക്ഷ അനുഭവിക്കുന്നതും കുറ്റക്കാരനാണെന്ന് കണ്ടെത്തിയതും സ്റ്റേ ചെയ്താല്‍ മാത്രമേ ഫൈസലിന് ലോക്സഭാ അംഗമായി തുടരാന്‍ കഴിയു.ഹൈക്കോടതി വിധി ഉദ്ധരിച്ചാണ് ലോക്സഭാ വിജ്ഞാപനം. രണ്ടാം വട്ടമാണ് ഫൈസലിനെ അയോഗ്യനാക്കുന്നത്.