കൊച്ചി
ഉച്ചഭക്ഷണ പദ്ധതിക്കായി സർക്കാർ അനുവദിച്ച 55.16 കോടി രൂപ വ്യാഴാഴ്ചയ്ക്കകം സ്കൂളുകൾക്ക് നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചു. പദ്ധതിക്കായി നേരത്തേ അനുവദിച്ച 100.02 കോടി രൂപയ്ക്കുപുറമെ 55.16 കോടി രൂപകൂടി അനുവദിച്ചതായി സർക്കാർ കോടതിയെ അറിയിച്ചപ്പോഴാണ് തുക വ്യാഴാഴ്ചയ്ക്കകം നൽകാൻ നിർദേശിച്ചത്. ഉച്ചഭക്ഷണപദ്ധതിക്കായി പ്രധാനാധ്യാപകർ ചെലവാക്കിയ തുക അനുവദിക്കാൻ സർക്കാരിന് നിർദേശം നൽകണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജികളിലാണ് ജസ്റ്റിസ് ടി ആർ രവിയുടെ ഉത്തരവ്.