ചെന്നൈ > മദിരാശി കേരള സമാജം ഗാന്ധിജയന്തി ആഘോഷം സംഘടിപ്പിച്ചു. മഹാത്മാ ഗാന്ധിയുടെ സ്മരണകൾക്ക് ഇന്ന് ഏറെ പ്രസക്തിയുണ്ടെന്ന് മുഖ്യപ്രഭാഷകൻ രാജ്യസഭ എംപി. ഡോ. വി ശിവദാസൻ അഭിപ്രായപ്പെട്ടു.
സാമൂഹിക അവബോധവും മൂല്യങ്ങളും മാറിവരുകയും, മാറ്റിയെഴുതപ്പെടുകയും ചെയ്യപ്പെടുന്ന വർത്തമാനകാലത്തിൽ സ്നേഹത്തിന്റെയും, സാഹോദര്യത്തിന്റെയും, സത്യത്തിന്റെയും ഗുരുനാഥനായി മഹാത്മാ ഗാന്ധി ഇന്നും പരിശോഭിക്കുന്നുവെന്ന് ശിവദാസൻ എം പി പറഞ്ഞു. മദിരാശി കേരള സമാജം പ്രസിഡന്റ് എം ശിവദാസൻ പിള്ള അധ്യക്ഷനായി. പി കെ എൻ പണിക്കർ, വി വി മോഹനൻ, പി എൻ ശ്രീകുമാർ, എം പി അൻവർ, ഡോ എം പി ദാമോദരൻ, ബേബി ഷക്കീല എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ജനറൽ സെക്രട്ടറി ടി അനന്തൻ സ്വാഗതവും, ഖജാൻജി കെ ആർ ഗോപകുമാർ നന്ദിയും പറഞ്ഞു.
ശ്രീദേവി നമ്പ്യാർ, പി ആർ ദേവിമുരളീധരൻ, അക്ഷയ് എന്നിവർ കവിതകൾ ആലപിച്ചു. ശ്രീദേവിനമ്പ്യാർ, സീന വിജയകുമാർ, രൂപ മുരളീധരൻ ലേഖ മുരളീധരൻ, സുനിത ഉണ്ണികൃഷ്ണൻ, മിനി അജയകുമാർ, ഉണ്ണികൃഷ്ണൻ പുറമേരി, അക്ഷയ്, ജഗന്നാഥൻ, ഡോ.എം പി ദാമോദരൻ എന്നിവർ ദേശഭക്തിഗാനം ആലപിച്ചു. ജോയിന്റ് സെക്രട്ടറി കെ വി ശശിധരൻ പരിപാടി ഏകോപനം ചെയ്തു.