ചണ്ഡീഗഡ് > കാണാതായ 3 സഹോദരിമാരുടെ മൃതദേഹം വീട്ടിലുണ്ടായിരുന്ന ഇരുമ്പുപെട്ടിക്കുള്ളിൽ നിന്നും കണ്ടെത്തി. ജലന്ധറിലെ കാൺപൂരിലാണ് സംഭവം. അമൃത (9), ശക്തി (7), കാഞ്ചൻ (4) എന്നീ പെണകുട്ടികളുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഞായറാഴ്ചയാണ് ഇവരെ കാണാനില്ലെന്നു കാട്ടി മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയത്.
തിങ്കളാഴ്ച രാവിലെ വീട് മാറുന്നതിന്റെ ഭാഗമായി സാധനങ്ങൾ മാറ്റുന്ന കൂട്ടത്തിൽ പെട്ടിയെടുത്തപ്പോഴാണ് മൃതദേഹം കാണുന്നത്. അമിതഭാരം കാരണം തുറന്നുനോക്കിയപ്പോഴാണ് മൃതദേഹം കണ്ടതെന്ന് പൊലീസ് അറിയിച്ചു. കുടിയേറ്റ തൊഴിലാളികളായ മാതാപിതാക്കൾക്ക് 5 മക്കളാണുള്ളത്. പെൺകുട്ടികളുടെ അച്ഛന്റെ മദ്യപാന ശീലം കാരണം വീടൊഴിയാൻ വീട്ടുടമ ആവശ്യപ്പെട്ടിരുന്നു. മരണകാരണം കണ്ടെത്തുന്നതിനായി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചതായി പൊലീസ് പറഞ്ഞു.