തിരുവനന്തപുരം
തിങ്കളാഴ്ച തെക്കൻ കേരളത്തിൽ ഇടിമിന്നലോടെ ശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കാം. മലയോര/ തീരദേശ മേഖലയിൽ പ്രത്യേക ജാഗ്രത പുലർത്തേണ്ടതാണ്. അറബിക്കടൽ തീവ്രന്യൂനമർദവും ബംഗാൾ ഉൾക്കടൽ ന്യൂനമർദവും കരയിൽ പ്രവേശിച്ചു.