ഭോപാല്‍ > മധ്യപ്രദേശില്‍ ബലാത്സംഗത്തിനിരയായ 12 വയസ്സുകാരി പാതിനഗ്നയായി ചോരയൊലിപ്പിച്ച് നില്ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
. ഇരയായ പെണ്‍കുട്ടി നാട്ടുകാരുടെ സഹായത്തിനായി അഭ്യര്‍ഥിക്കുന്ന സിസിടിവി വിഡിയോ പുറത്തുവന്നു.മധ്യപ്രദേശിലെ ഉജ്ജയിനിയിലാണ് ക്രൂരസംഭവം.
വീടിന്റെ വാതിലില്‍ മുട്ടുന്ന പെണ്‍കുട്ടിയെ വീട്ടുകാര്‍ ആട്ടിപ്പായിക്കുന്നതും കാണാം. തുണിക്കഷ്ണം കൊണ്ട് ശരീരം മറച്ചിരുന്ന പെണ്‍കുട്ടി അലഞ്ഞുനടന്ന് ഒരു ആശ്രമത്തിലെത്തുകയും തുടര്‍ന്ന് അവിടെയുണ്ടായിരുന്ന പുരോഹിതന് ആ പെണ്‍കുട്ടിയെ ടവലില്‍ പൊതിഞ്ഞ് ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. മുറിവുകള്‍ ഗുരുതരമായതിനെ തുടര്‍ന്ന് കുട്ടിയെ പിന്നീട് ഇന്‍ഡോറിലെ ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം, സംഭവത്തില്‍ ഇതുവരേക്കും പ്രതിയെ കണ്ടെത്താനായിട്ടില്ല. പ്രതിയെ എത്രയും പെട്ടെന്ന് കണ്ടെത്താനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് ഉജ്ജയിന്‍ പൊലീസ് മേധാവി സച്ചിന് ശര്‍മ അറിയിച്ചു. പെണ്‍കുട്ടി എവിടെനിന്നാണെന്ന് തിരിച്ചറിയാനായിട്ടില്ലെന്നും ഉത്തര്‍പ്രദേശിലെ പ്രഗ്യരാജില്‍ നിന്നാണെന്നാണ് ഭാഷയില്‍നിന്നും മനസ്സിലാകുന്നതെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.