ഐക്യരാഷ്ട്രകേന്ദ്രം> ഐക്യരാഷ്ട്ര സംഘടന രക്ഷാ സമിതിയിൽ ഇന്ത്യക്കും ജപ്പാനും സ്ഥിരാംഗത്വം നൽകണമെന്ന് ആവശ്യപ്പെട്ട് ഓസ്ട്രേലിയ. ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, ഏഷ്യ എന്നിവിടങ്ങളിൽ സ്ഥിരവും അല്ലാത്തതുമായ പ്രാതിനിധ്യം വേണമെന്ന് ഓസ്ട്രേലിയൻ വിദേശമന്ത്രി പെന്നി വോങ് ജനറൽ അസംബ്ലിയുടെ 78-–-ാമത് സെഷനിൽ പറഞ്ഞു. ബുധനാഴ്ച പോർച്ചുഗീസ് പ്രസിഡന്റ് മാർസെലോ റെബെലോ ഡി സൂസയും ഇന്ത്യക്കും ബ്രസീലിനും പരിഷ്കരിച്ച രക്ഷാ സമിതിയിൽസ്ഥിരാംഗത്വം നൽകുന്നതിനെ പിന്തുണച്ചിരുന്നു.