ന്യൂഡൽഹി
വനിതാ ശാക്തീകരണത്തിൽ കേരളം ഇന്ത്യക്ക് മാതൃകയാണെന്ന് ലോക്സഭയിൽ വനിതാ സംവരണ ബിൽ ചർച്ചയിൽ തോമസ് ചാഴികാടൻ പറഞ്ഞു. 1994ൽ പഞ്ചായത്തിരാജ് നിയമം കൊണ്ടുവന്നപ്പോൾ വനിതകൾക്ക് 33 ശതമാനം സംവരണം ഏർപ്പെടുത്തി. 2009ൽ അത് 50 ശതമാനമായി കേരളം ഉയർത്തി. ഇന്ന് 58 ശതമാനത്തോളം വനിതകൾ കേരളത്തിൽ തദ്ദേശ സ്ഥാപനങ്ങളിൽ അധികാരത്തിൽ ഇരിക്കുന്നു.
വിദ്യാഭ്യാസരംഗത്തും പുരുഷന്മാരോടൊപ്പം കേരള വനിതകൾ തുല്യത നേടി. ആരോഗ്യ സംരക്ഷണത്തിലും ആയുർദൈർഘ്യത്തിലും സാമ്പത്തിക സ്വയംപര്യാപ്തതയുടെ കാര്യത്തിലും കേരള വനിതകൾ രാജ്യത്ത് ഒന്നാമതാണെന്ന് ചാഴികാടൻ പറഞ്ഞു.