Monday, March 9, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home TRAVEL

നിറക്കാഴ്‌ചകളുടെ ‘പൊന്മുടി’

by News Desk
September 20, 2023
in TRAVEL
0
നിറക്കാഴ്‌ചകളുടെ-‘പൊന്മുടി’
0
SHARES
38
VIEWS
Share on FacebookShare on TwitterShare on Whatsapp

രാജാക്കാട് > മലയാളത്തിൽ സൂപ്പർ ഹിറ്റായ ഓർഡിനറി, മരംകൊത്തി, ആട് തുടങ്ങി നിരവധി ചിത്രങ്ങൾക്ക് ഹരിതാഭമായ ഗ്രാമീണ അന്തരീക്ഷം തീർത്ത പൊന്മുടിയിലേക്ക് സ്വാഗതം. പ്രേക്ഷക മനസിൽ ഇടംനേടിയ അണക്കെട്ടിന്റെ മുകളിൽനിന്നുള്ള ദൃശ്യങ്ങൾ ഇനി സഞ്ചാരികൾക്ക് സ്വന്തം. മൂന്നാർ മലനിരകളുടെ വിദൂരദൃശ്യം തേടി സ്വദേശിയരും വിദേശിയരുമായ നിരവധി സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്.

രാജാക്കാട് സഹകരണ ബാങ്കിനാണ് ടൂറിസം നടത്തിപ്പിന്റെ ഉത്തരവാദിത്വം. ഹൈഡൽ ടുറിസത്തിന്റെ ഭാഗമായി ഇവിടെയും ബോട്ടിങ് സംവിധാനമുണ്ട്. സ്പീഡ് ബോട്ട്, സ്ലോ സ്പീഡ് ബോട്ട്, പെഡൽ ബോട്ട്, വാട്ടർ സൈക്കിൾ, അഡ്വഞ്ചർ ആക്ടിവിറ്റീസ്, സിപ്ലൈൻ, ചിൽഡ്രൻസ് പാർക്ക്, ഹോംസ്റ്റേ, ഫിഷ് സ്പാ, സ്പൈസസ് ഗാർഡൻ തുടങ്ങി വിനോദസഞ്ചാരികൾക്ക് പ്രിയപ്പെട്ടതെല്ലാം ഇവിടെയുണ്ട്. പൊന്മുടിയുടെ ടൂറിസം വികസനം നാട്ടുകാരുടെ വലിയ സ്വപ്നമായിരുന്നു

തൂക്കുപാലം സഞ്ചാരികൾക്ക് പ്രിയം

അണക്കെട്ടിന്റെ താഴ്ഭാഗത്തായി പതിറ്റാണ്ടുകൾക്ക് മുമ്പ് പണി കഴിപ്പിച്ച തൂക്കുപാലം സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. പാറക്കെട്ടിന് മുകളിലൂടെ 150 അടിയിലധികം ഉയരത്തിലാണ് തൂക്കുപാലം. ഉരുക്കുവടത്തിലാണ് പാലംനില കൊള്ളുന്നത്. ഇതിന് മുകളിലൂടെയുള്ള വാഹനയാത്ര സാഹസികത ഇഷ്ടപ്പെടുന്നവർക്ക് ഏറെ ഹരം പകരുമെന്നുറപ്പ്. നിലവിൽ സുരക്ഷകണക്കിലെടുത്ത് തൂക്കുപാലത്തിലൂടെ ഗതാഗതം നിരോധിച്ചിരിക്കുകയാണ്. എന്നാലും തുക്കുപാലം കാണാനും ഫോട്ടോ എടുക്കാനും നിരവധി സഞ്ചാരികളാണ് എത്തുന്നത്.

പൊന്മുടിയിലെ തൂക്കുപാലം. ഫോട്ടോ: ജിഷ്ണു പൊന്നപ്പൻ

പൊന്മുടിയിലെ തൂക്കുപാലം. ഫോട്ടോ: ജിഷ്ണു പൊന്നപ്പൻ

കള്ളിമാലി വ്യു പോയിന്റ്

പൊന്മുടി അണക്കെട്ടിന്റെ ജലാശയത്തിന്റെ മനോഹര ദ്യശ്യം കള്ളിമാലി വ്യു പോയിന്റിൽനിന്നാൽ അസ്വാദിക്കാം. നോക്കെത്താ ദുരത്തോളം പരന്ന് കിടക്കുന്ന മലനിരകളാണ് ഭംഗി. മനസിന് കുളിർമയേകി തണുത്ത കാറ്റും. ട്രക്കിങ് ഇഷ്ടപ്പെടുന്നവർക്ക് നല്ല അനുഭവമാണ് വിദൂര ഹരിതദ്വീപ് സമ്മാനിക്കുക. അടിമാലി – രാജാക്കാട് റൂട്ടിൽ രാജാക്കാടിനു 2.5കിമീ മുമ്പ് അമ്പലക്കവല ജങ്ഷനിൽനിന്നും കള്ളിമാലി വ്യൂ പോയിന്റിൽ എത്താം.

പൊന്മുടി ഡാമിലെ ബോട്ടിങ്. ഫോട്ടോ: ജിഷ്ണു പൊന്നപ്പൻ

പൊന്മുടി ഡാമിലെ ബോട്ടിങ്. ഫോട്ടോ: ജിഷ്ണു പൊന്നപ്പൻ

നാടുകാണി

പൊന്മുടിയിൽ വരുന്ന സഞ്ചാരികൾ നാടുകാണിയിൽ പോയി മനോഹര കാഴ്ചകൾ കണ്ടാണ് മടങ്ങാറ്. പക്കാ ഓഫ്റോഡ് ടൂറിസം ഫീൽ. വിദൂരക്കാഴ്ചകളും പന്നിയാർ പുഴയും വെള്ളച്ചാട്ടങ്ങളും മലനിരകളും ചൊക്രമുടി മലയും ഇവിടെനിന്നാൽ കാണാം. ശ്രീ നാരായണ പുരത്തേക്ക് ഇവിടെനിന്ന് മൂന്ന്കിലോമീറ്റർ മാത്രമാണ്. മൂന്നാർ നല്ലതണ്ണി മലനിരകളിൽനിന്നും ഉത്ഭവിച്ചെത്തുന്ന മുതിരപ്പുഴയാർ രാജാക്കാട്, വെള്ളത്തൂവൽ പഞ്ചായത്തുകളെ വകഞ്ഞു മാറ്റിയാണ് ഒഴുകുന്നത്. കടുത്ത വേനലിലും ജല സമ്യദ്ധമാണ് ഇവിടം.

തട്ട് തട്ടുകളായുള്ള അഞ്ച് വെള്ളച്ചാട്ടങ്ങളാണ് ശ്രീനാരായണപുരത്തിന്റെ സവിശേഷത. വെള്ളിച്ചില്ല് വിതറിയടുക്കുന്ന പുഴയ്ക്ക് വെള്ളച്ചാട്ടങ്ങൾക്കൊപ്പം 30മീറ്ററിലധികം വീതിയുണ്ട്. നിരന്ന പാറക്കെട്ടുകൾ പുഴയുടെ മധ്യഭാഗം വരെ ഇറങ്ങിക്കിടക്കുന്നത് സഞ്ചാരികളുടെ സുരക്ഷ വർധിപ്പിക്കും. 150അടിയോളം താഴ്ചയുള്ള വെള്ളച്ചാട്ടമാണ് ഇവിടെയുള്ളതിൽ ഏറ്റവും വലുത്. മനസിനെയും ശരീരത്തെയും ഈർപ്പ സാന്നിധ്യമുള്ള സുഖകരമായ അന്തരീക്ഷവും മന്ദമാരുതനും വിനോദ സഞ്ചാരികളെ പിടിച്ചുനിർത്തുന്ന സാന്നിധ്യമാകും.

Previous Post

പത്തനംതിട്ട ജില്ലാ സംഗമം ഓണാഘോഷം നടത്തി

Next Post

മനുഷ്യന് മാത്രം അയിത്തം കൽപ്പിക്കുന്ന ഏത് രീതിയോടും യോജിക്കാൻ കഴിയില്ല: മന്ത്രി കെ രാധാകൃഷ്ണൻ

Related Posts

വാരണാസിയിലേക്ക്-ഒരു-വേറിട്ട-യാത്ര
TRAVEL

വാരണാസിയിലേക്ക് ഒരു വേറിട്ട യാത്ര

October 6, 2024
52
പ്രകൃതി-ചമയമിട്ട-ചിന്നാർ
TRAVEL

പ്രകൃതി ചമയമിട്ട ചിന്നാർ

October 6, 2024
70
“എൻ-ഊര്‌-‘-സുഗന്ധഗിരിക്കുന്നിലെ-ഗോത്രതാളം
TRAVEL

“എൻ ഊര്‌ ‘ സുഗന്ധഗിരിക്കുന്നിലെ ഗോത്രതാളം

October 1, 2024
44
സോജിലാ,-ഞാനും-ഒപ്പം-പൊഴിയട്ടേ…
TRAVEL

സോജിലാ, ഞാനും ഒപ്പം പൊഴിയട്ടേ…

September 28, 2024
30
ഓഫ്-സീസണിലും-കയറാം-അഗസ്‌ത്യന്റെ-ഗിരിമകുടം
TRAVEL

ഓഫ് സീസണിലും കയറാം അഗസ്‌ത്യന്റെ ഗിരിമകുടം

September 27, 2024
33
കാഴ്ച-വസന്തമൊരുക്കുന്ന-സുന്ദരഭൂമി,-അഡ്വഞ്ചർ-ടൂറിസത്തിന്റെ-ത്രില്ല്:-കാരാപ്പുഴയ്ക്ക്-പോകാം
TRAVEL

കാഴ്ച വസന്തമൊരുക്കുന്ന സുന്ദരഭൂമി, അഡ്വഞ്ചർ ടൂറിസത്തിന്റെ ത്രില്ല്: കാരാപ്പുഴയ്ക്ക് പോകാം

September 24, 2024
31
Next Post
മനുഷ്യന്-മാത്രം-അയിത്തം-കൽപ്പിക്കുന്ന-ഏത്-രീതിയോടും-യോജിക്കാൻ-കഴിയില്ല:-മന്ത്രി-കെ-രാധാകൃഷ്ണൻ

മനുഷ്യന് മാത്രം അയിത്തം കൽപ്പിക്കുന്ന ഏത് രീതിയോടും യോജിക്കാൻ കഴിയില്ല: മന്ത്രി കെ രാധാകൃഷ്ണൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.