ന്യൂഡൽഹി
വിഖ്യാത ഇന്ത്യന്‍ ചിത്രകാരി അമൃത ഷേർഗിൽ 1937ൽ വരച്ച ‘ദി സ്റ്റോറി ടെല്ലർ’ എന്ന ചിത്രം 61.8 കോടി രൂപയ്ക്ക് ലേലം ചെയ്തു. ഒരു ഇന്ത്യന്‍ ആര്‍ട്ടിസ്റ്റിന്റെ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന വിലയാണിത്. 51.75 കോടി രൂപയ്ക്ക് വിറ്റുപോയ എസ് എച്ച് റാസയുടെ ‘ജെസ്റ്റേജി’ന്റെ റെക്കോഡാണ് ‘ദി സ്റ്റോറി ടെല്ലർ’ മറികടന്നത്. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഇന്ത്യൻ ചിത്രകാരന്മാരിലൊരാളായിരുന്ന അമൃത ഷേർഗിൽ 1941ല്‍ 28–-ാം വയസ്സിലാണ് അന്തരിച്ചത്. ജീവിച്ചിരുന്നകാലത്ത് അവരുടെ ചിത്രങ്ങള്‍ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. പില്ക്കാലത്താണ് കാലത്തിനും മുമ്പേ സഞ്ചരിച്ച ചിത്രകാരിയായി അവരെ കലാലോകം വിലയിരുത്തിയത്.