ന്യൂഡൽഹി> കേരളത്തിൽ തുടർപഠനത്തിന് അവസരം നൽകണമെന്ന് ആവശ്യപ്പെട്ട് മണിപ്പുരിൽനിന്ന് പലായനം ചെയ്ത 67 കുക്കി വിഭാഗത്തിൽ നിന്നുള്ള കോളേജ് വിദ്യാർഥിനികൾ. ഈ ആവശ്യമുന്നയിച്ച് അവർ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി. ദേശീയ മഹിളാ ഫെഡറേഷൻ ജനറൽ സെക്രട്ടറി ആനി രാജയുടെ നേതൃത്വത്തിൽ വിദ്യാർഥിനികളുടെ പ്രതിനിധി ഡോ. ലിയാൻ ബെൻ ഡൽഹി കേരള ഹൗസിൽ മുഖ്യമന്ത്രിയെ സന്ദർശിച്ചാണ് നിവേദനം കൈമാറിയത്.
വിഷയം ഗൗരവമായി പരിഗണിക്കുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായി ചർച്ച ചെയ്യുമെന്നും മുഖ്യമന്ത്രി പ്രതിനിധി സംഘത്തിന് ഉറപ്പ് നൽകി.