ഇസ്താംബുൾ> ആവശ്യമെങ്കിൽ യൂറോപ്യൻ യൂണിയനുമായി വേർപിരിയാമെന്ന് തുർക്കിയ പ്രസിഡന്റ് റെസിപ് തയിപ് എർദോഗൻ. ‘യൂറോപ്യൻ യൂണിയൻ തുർക്കിയയിൽനിന്ന് വേർപെടാൻ ശ്രമിക്കുകയാണ്. ഈ സംഭവവികാസങ്ങൾ ഞങ്ങൾ വിലയിരുത്തും. ആവശ്യമെങ്കിൽ വേർപിരിയാം’–- എർദോഗൻ പറഞ്ഞു. 24 വർഷമായി യൂറോപ്യൻ യൂണിയനിലേക്കുള്ള ഔദ്യോഗിക സ്ഥാനാർഥിയാണ് തുർക്കിയ. എന്നാല്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല.