ഡെർന> ലിബിയയിൽ വിനാശകരമായ പ്രളയത്തിന് കാരണമായ രണ്ട് അണക്കെട്ടിന്റെ തകർച്ചയെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചു. പ്രളയത്തിൽ മരിച്ചവരുടെ മൃതദേഹത്തിനായി തിരച്ചില്‍ തുടരുന്നു.വെള്ളപ്പൊക്കമുണ്ടായി ഒരാഴ്ച പിന്നിടുമ്പോഴും ഡെർനയിൽ കടലിൽനിന്ന് മൃതദേഹങ്ങൾ ഒഴുകിയെത്തുന്നുണ്ട്. റെഡ് ക്രസന്റിന്റെ കണക്കനുസരിച്ച് പതിനായിര-ത്തിലധികം പേരെ കാണാതായി. ഇതുവരെ 11,300 മരണം സ്ഥിരീകരിച്ചു. 2,50,000 ആളുകൾക്ക് ആവശ്യമായ ആരോഗ്യസാധനങ്ങൾ അയച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.