വാഷിങ്ടൺ
ഉക്രയ്ൻ പ്രസിഡന്റ് വ്ലോദിമിർ സെലൻസ്കി അടുത്തയാഴ്ച അമേരിക്ക സന്ദർശിക്കും. വൈറ്റ് ഹൗസിലെത്തി പ്രസിഡന്റ് ജോ ബൈഡനെ കാണും. ക്യാപിറ്റോൾ ഹില്ലും സന്ദർശിക്കും. ഉക്രയ്ന് 2400 കോടി ഡോളറിന്റെ (ഏകദേശം രണ്ടുലക്ഷം കോടി രൂപ) മാനവിക, സൈനിക സഹായം ലഭ്യമാക്കണമെന്ന ബൈഡന്റെ ശുപാർശ കോൺഗ്രസ് ചർച്ചയ്ക്ക് എടുത്തിരിക്കെയാണ് സന്ദർശനം.