ശ്രീനഗര്‍>ജമ്മു കാശ്മീരിലെ അനന്ത്നാഗില്‍ ഒരു സൈനികന് കൂടി വീരമൃത്യു.അര്‍ധ സൈനിക വിഭാഗമായ രാഷ്ട്രീയ റൈഫിള്‍സിന്റെ ദ്രുത പ്രതികരണ സേനയുടെ കമാന്‍ഡിങ് ഓഫീസര്‍ ആര്‍മി കേണല്‍ മന്‍പ്രീത് സിങ് ആണ് മരിച്ചത്. ഒളിവില്‍ കഴിയുന്ന ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെയാണ് ജീവന് നഷ്ടമായത്.ഇന്നലെ മുതല്‍ കാണാതായ സൈനികനാണ് മന്‍പ്രീത് സിങ്.
അതേസമയം, കോക്കര്‍നാഗ് മേഖലയില്‍ ഭീകരരുമായി ഉണ്ടായ മറ്റൊരു ഏറ്റുമുട്ടലില്‍ കരസേന മേജര്‍ ആഷിഷ് ധോനക്, ജമ്മു കശ്മീര്‍ പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ഹുമയൂണ്‍ ഭട്ട് എന്നിവര്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടിരുന്നു.തുടര്‍ന്നാണ് വീണ്ടും ഒരു സൈനികന് കൂടി ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ചിരിക്കുന്നത്.
ചൊവ്വാഴ്ച രജൗരിയിലുള്ള നാര്‍ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സുരക്ഷാ സേന വധിച്ചു.സുരക്ഷാ ഉദ്യോഗസ്ഥരുടെ മരണത്തില്‍ ജമ്മു കശ്മീര്‍ ലഫ്റ്റന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ ദുഃഖം രേഖപ്പെടുത്തി.