കോഴിക്കോട് > കോഴിക്കോട് പനി ബാധിച്ചുള്ള അസ്വാഭാവിക മരണം റിപ്പോർട്ട് ചെയ്തതിനെതുടർന്ന് ജില്ലയില്‍ ആരോഗ്യ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. സ്വകാര്യ ആശുപത്രിയിൽ പനി ബാധിച്ച് രണ്ടുപേർ മരിക്കുകയും ഒരാൾ സമാന ലക്ഷണങ്ങളോടെ ചികിത്സയിലാവുകയും ചെയ്തതിനെ തുടർന്നാണ് ജാഗ്രത.
ഒരാൾ ഓഗസ്റ്റ് 30-നും രണ്ടാമത്തെയാൾ തിങ്കളാഴ്ച രാത്രിയോടെയുമാണ് മരിച്ചത്. മരണപ്പെട്ടവരുടെ സാമ്പിളുകൾ പൂനെയിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. നിപ ബാധയുണ്ടെന്നാണ് സംശയം. ഉന്നതതല യോഗത്തിനായി ആരോഗ്യമന്ത്രി വീണാ ജോർജ് കോഴിക്കോട്ടേക്ക് പുറപ്പെട്ടു.