ന്യൂഡൽഹി
പഞ്ചായത്തിരാജ് സ്ഥാപനങ്ങളുടെ പ്രവർത്തനം ഫലപ്രദമാക്കാൻ കേന്ദ്ര–- സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് ബിഹാറിൽ ഗ്രാമത്തലവന്മാർ പ്രക്ഷോഭത്തിൽ. ‘മുഖ്യന്മാർ’ എന്നറിയപ്പെടുന്ന എണ്ണായിരത്തിൽപ്പരം ഗ്രാമത്തലവന്മാർ ആഗസ്ത് 22ന് ആരംഭിച്ച പ്രക്ഷോഭത്തിന്റെ അടുത്ത പടിയായി ഒക്ടോബർ രണ്ടിന് പട്നയിൽ മഹാപഞ്ചായത്ത് സംഘടിപ്പിക്കും.
കേന്ദ്ര ഗ്രാമവികസന മന്ത്രി ഗിരിരാജ് സിങ്, ബിഹാർ ഗ്രാമവികസന മന്ത്രി ശ്രാവൺകുമാർ, പഞ്ചായത്തിരാജ് മന്ത്രി മുരളി പ്രസാദ് ഗൗതം എന്നിവരുടെ വസതികൾ ഉപരോധിക്കാനും പദ്ധതിയുണ്ട്. ഗ്രാമമുഖ്യന്മാരുടെ പ്രതിഫലം 10000 രൂപയായി ഉയർത്തുക, പഞ്ചായത്തുകൾക്ക് 15–-ാം ധന കമീഷൻ ശുപാർശപ്രകാരമുള്ള സഹായം നൽകുക, തൊഴിലുറപ്പ് പദ്ധതി വേതനവിതരണം പഞ്ചായത്തുകളെ ഏൽപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രക്ഷോഭം.