നോയ്ഡ > ഉത്തർപ്രദേശിലെ നോയിഡയിൽ അഭിഭാഷകയെ ബാത്റൂമിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സുപ്രീംകോടതി അഭിഭാഷകയായ രേണു സിൻഹ(61)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇവരുടെ ഭർത്താവ് നിതിൻ നാഥ് സിൻഹന്(62) സിൻഹയെ സ്റ്റോർ റൂമിൽ ഒളിച്ച നിലയിൽ പിടികൂടി.
ഇവർ രണ്ടുപേരും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. ഇവരുടെ മകൻ വിദേശത്താണ്. രേണുവിനെ മൊബൈൽ ഫോണിൽ വിളിച്ചിട്ടും പ്രതികരണമില്ലെന്ന് കണ്ടപ്പോൾ സഹോദരനാണ് പൊലീസിൽ പരാതി നൽകിയത്. പൊലീസ് വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് അഭിഭാഷകയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.