ലക്നൗ> അച്ഛനെയും മുത്തച്ഛനെയും വെട്ടിക്കൊന്ന് യുവാവ്. ഉത്തര്‍ പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ ആണ് 21 കാരന് അച്ഛനെയും മുത്തച്ഛനെയും വെട്ടിക്കൊലപ്പെടുത്തിയത്. കുടുംബ പ്രശ്നമാണ് കൊലപാതക കാരണമെന്നാണ് പൊലീസ് പറയുന്നത്.
സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു .സെപ്തംബര്‍ ഏഴിന് രാത്രിയിലായിരുന്നു കൊലപാതകം നടന്നത്.വിക്രമജിത് റാവു, രാംകുമാര്‍ എന്നിവരാണ് സംഭവത്തില്‍ കൊല്ലപ്പെട്ടത്. കുടുംബവുമായി പിരിഞ്ഞു താമസിക്കുകയായിരുന്നു വിക്രമജിത് റാവു . സംഭവ ദിവസം രാത്രി ദങ്കൗറിലെ ബല്ലു ഖേര ഗ്രാമത്തില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഒരു ഫിലിം സ്റ്റുഡിയോയില്‍ എത്തിയ പ്രതി ജാസ്മിന് പിതാവിനെ അക്രമിക്കുകയായിരുന്നു.
സ്റ്റുഡിയോയില്‍ ഉണ്ടായിരുന്ന കോടാലി ഉപയോഗിച്ച് റാവുവിന്റെ മുഖത്തും കഴുത്തിലും തലയിലും വെട്ടി. നിലവിളി കേട്ട് എഴുന്നേറ്റ മുത്തച്ഛന് രാംകുമാറിനെയും പ്രതി ആക്രമിച്ചു. തന്നെ തിരിച്ചറിയപ്പെടുമോ എന്ന ഭയത്താല്‍ ആണ് മുത്തച്ഛനേയും ആക്രമിച്ചത്. വെട്ടിയിട്ടും രക്ഷപ്പെടുമോ എന്ന് ഭയത്താല്‍ പ്രതി ചുറ്റിക കൊണ്ട് തലയില്‍ പലതവണ അടിക്കുകയും ചെയ്തു.ആയുധങ്ങള്‍ ഒളിപ്പിച്ച ശേഷം വീട്ടില്‍ എത്തി. ശേഷം രക്തം പുരണ്ട വസ്ത്രങ്ങള്‍ കഴുകി കിടന്നുറങ്ങി. അച്ഛന് അമ്മയെ ഉപദ്രവിക്കാറുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും പ്രതി മൊഴി നല്കി. ആയുധങ്ങള്‍ പൊലീസ് കണ്ടെടുത്തു.