തൃശൂർ > തൃശൂർ നഗരത്തിൽ വൻ സ്വർണക്കവർച്ച. ജ്വല്ലറി ജീവനക്കാർ കന്യാകുമാരിയിലേക്ക് കൊണ്ടുപോകുകയായിരുന്ന മൂന്നുകിലോ സ്വർണം കവർന്നു. റെയിൽവേ സ്റ്റേഷനിലേക്ക് പോകുംവഴി കാറിൽ എത്തിയ സംഘം സ്വർണം തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നാണ് മൊഴി.
വെള്ളിയാഴ്ച അർധരാത്രിയാണ് സംഭവം. തൃശൂർ ഡിപി പ്ലാസ കെട്ടിടത്തിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ഡിപി ചെയിൻസ് സ്ഥാപനത്തിൽ നിർമിച്ച മൂന്നു കിലോ സ്വർണാഭരണങ്ങൾ ജീവനക്കാർ കന്യാകുമാരി മാർത്താണ്ഡം ഭാഗത്തുള്ള കടകളിലേക്ക് കൊണ്ടുപോകുകയായിരുന്നു. റെയിൽവേ സ്റ്റേഷനിലേക്ക് പോകുംവഴി കാറിൽ എത്തിയ സംഘം സ്വർണം തട്ടികൊണ്ടുപോകുകയായിരുന്നവെന്നാണ് ജീവനക്കാർ മൊഴി നൽകിയിരിക്കുന്നത്.