പാലക്കാട് > ഭർത്താവിനെ കഴുത്ത് ഞെരിച്ചു കൊന്ന ഭാര്യ അറസ്റ്റിൽ. പാലക്കാട് കടമ്പഴിപ്പുറം സ്വദേശി പ്രഭാകരനാണ് മരിച്ചത്. സംഭവത്തിൽ ഭാര്യ ശാന്തകുമാരിയെ ശ്രീകൃഷ്ണപുരം പൊലീസ് അറസ്റ്റ് ചെയ്തു. പോസ്റ്റ്മോർട്ടത്തിലാണ് പ്രഭാകരനെ കൊലപ്പെടുത്തിയതാണെന്ന് മനസിലായത്.
ശാന്തകുമാരി കിണറ്റിൽ ചാടി ആത്മഹത്യയ്ക്കും ശ്രമിച്ചിരുന്നു. ഇവരെ രക്ഷിച്ചതിനു ശേഷമാണ് പ്രഭാകരനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ശാന്തകുമാരി ഭർത്താവിനെ കൊലപ്പെടുത്തിയതായി തെളിഞ്ഞത്. കഴുത്തിൽ തോർത്ത് മുണ്ട് മുറുക്കി കൊലപ്പെടുത്തിയതായി ശാന്തകുമാരി കുറ്റസമ്മതം നടത്തിയെന്ന് പൊലീസ് പറഞ്ഞു.