തിരുവനന്തപുരം> പാര്‍ട്ടിക്ക് വേണ്ടി ശക്തമായ നിലപാടെടുത്തിട്ടും വേണ്ടരീതിയില്‍ പരിഗണിക്കപ്പെട്ടില്ലെന്ന് കെ മുരളീധരന് എംപി.ഒരു സ്ഥിരം പരാതിക്കാരനാകാന്‍ ആഗ്രഹിക്കാത്തതുകൊണ്ടാണ് മത്സര രംഗത്തേക്കില്ലായെന്ന് തീരുമാനിച്ചതെന്നും കെ മുരളീധരന് പറഞ്ഞു.
വേണ്ടരീതിയില്‍ പരിഗണിക്കപ്പെട്ടില്ലെന്നത് സ്വാഭാവികമായി സംഭവിച്ചതാണെന്ന് പറയുന്നത് ശരിയല്ല-അദ്ദേഹം വ്യക്തമാക്കി
എ കെ ആന്റണിയും കെസി വേണുഗോപാലും ശശി തരൂരും രമേശ് ചെന്നിത്തലയും ഉള്ളപ്പോള്‍ താന്‍ ആഗ്രഹിക്കുന്നത് ശരിയല്ല. അതില്‍ പരാതിയുമില്ല. പക്ഷേ, പ്രത്യേകക്ഷണിതാവായി പണിഗണിക്കാവുന്നവരുടെ പട്ടികയില്‍ പോലും ഉള്പ്പെട്ടില്ലായെന്നത് വേദനിപ്പിച്ചുവെന്നും മുരളീധരന് പറഞ്ഞു.വര്‍ക്കിംഗ് കമ്മറ്റി പുനസംഘടിപ്പിച്ചത് സംബന്ധിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം
പുതുപ്പള്ളിയില്‍ സ്റ്റാര്‍ കാമ്പയിനര്‍ പദവിയിലുള്ളവരുടെ പട്ടിക വന്നപ്പോഴും തന്നെ അവഗണിച്ചു.എങ്കിലും തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ക്ഷീണം ഉണ്ടാകരുതെന്ന് കരുതി വിവാദമാക്കിയില്ല.സ്വകാര്യ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് മുരളീധരന്റെ പരാമര്‍ശം.