തിരുവനന്തപുരം > തിരുവനന്തപുരത്ത് വയോധിക ദമ്പതികൾ ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ. തിരുവനന്തപുരം സ്വദേശികളായ സുഗതൻ, ഭാര്യ സുനില എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തികബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ നിഗമനം.
ഏറെക്കാലം പ്രവാസിയായിരുന്ന സുഗതൻ തിരിച്ചെത്തി ചെന്നൈയിൽ ബിസിനസ് നടത്തുകയായിരുന്നു. ഇവരുടെ മകളുടെ വിവാഹം ഏതാനും മാസങ്ങൾക്കു മുൻപ് ഈ ഹോട്ടലിൽ വെച്ച് നടത്തിയിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.