ന്യൂഡൽഹി> രാജ്യത്തെ നിയമ വ്യവസ്ഥയ്ക്കനുസരിച്ച് തെരഞ്ഞെടുപ്പ് നടത്താൻ തയ്യാറാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ രാജീവ് കുമാർ. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന നിർദേശം ഉയർന്നുവന്നതിനോട് ഭോപ്പാലിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജനപ്രാതിനിധ്യ നിയമപ്രകാരം സർക്കാരിന്റെ കാലാവധി പൂർത്തിയാകുന്നതിന് ആറുമാസം മുമ്പ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇതാദ്യമായാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വിഷയത്തോട് രാജീവ് കുമാർ പ്രതികരിക്കുന്നത്.