തിരുവനന്തപുരം
പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികളുടെയും അധ്യാപകരുടെയും വ്യക്തിവിവരം കേന്ദ്ര സർക്കാർ ശേഖരിക്കുന്നത് വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്. സാധാരണ വിദ്യാർഥികളുടെ കണക്കും അധ്യാപകരുടെ യോഗ്യതാ വിവരവും മാത്രമാണ് ചോദിക്കാറുള്ളത്. എന്നാൽ, ഈവർഷം വിദ്യാർഥികളുടെ വ്യക്തിഗത വിവരംകൂടി നിർബന്ധിച്ച് വാങ്ങി. ഫോൺ, ആധാർ, മതം, ജാതി, ആരോഗ്യവിവരം തുടങ്ങിയ 65 കാര്യങ്ങൾ എസ്എസ്കെ വഴി ‘യുഡൈസ് പ്ലസ്’ പോർട്ടലിലൂടെ ശേഖരിച്ചു. പ്രീ പ്രൈമറി മുതൽ 12–-ാം ക്ലാസ് വരെയുള്ള 50 ലക്ഷം കുട്ടികളുടെയും ഫോൺ നമ്പർ രക്ഷിതാക്കളുടേതാണ്. ഇത് വോട്ടുപിടിക്കാൻ ഉപയോഗിക്കുകയാണ് ബിജെപി ലക്ഷ്യം. ഒപ്പം കുട്ടികളുടെ ജാതി തിരിച്ചുള്ള കണക്ക് ഉപയോഗിച്ച് മതധ്രുവീകരണ പ്രചാരണം അഴിച്ചുവിടാനും സാധ്യതയുണ്ട്. പൊതുവിദ്യാഭ്യാസ മേഖലയ്ക്കുള്ള ഫണ്ട് ഒന്നൊന്നായി വെട്ടിക്കുറച്ച് വിദ്യാഭ്യാസക്കച്ചവടക്കാരെ സംരക്ഷിക്കുന്ന കേന്ദ്ര സർക്കാർ കേരളത്തിലെ നേട്ടങ്ങൾ തങ്ങളുടേതെന്ന് കാട്ടി രക്ഷിതാക്കളെ തെറ്റിദ്ധരിപ്പിക്കാനും പദ്ധതിയിടുന്നുണ്ട്.