ന്യൂഡല്ഹി> പാർലമെന്റ് പ്രത്യേക സമ്മേളനം പുതിയ മന്ദിരത്തിൽ നടക്കും. സെപ്റ്റംബർ 18നു സമ്മേളനം പഴയ മന്ദിരത്തില് തുടങ്ങി 19നു ഗണേഷ് ചതുർഥി ദിനത്തിൽ പുതിയ കെട്ടിടത്തിലേക്കുമാറുമെന്ന് വാര്ത്താ ഏജന്സിയായ എഎന്ഐ സര്ക്കാര് വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്ട്ട് ചെയ്തു. ഈ മാസം 18 മുതൽ 22 വരെയാണു കേന്ദ്രസർക്കാർ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചത്.