അഞ്ചൽ > കരുകോണില്‍ ഭാര്യയെ വെട്ടിപ്പരിക്കൽപ്പിച്ച ശേഷം ഭർത്താവ് തൂങ്ങിമരിച്ചു. ബിസ്മി മൻസിലിൽ ഷാജഹാൻ (58) ആണ് ഭാര്യ അനീസയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ജീവനൊടുക്കിയത്. കുടുംബവഴക്കാണ് ആക്രമണത്തിന് കാരണം. ലഹരിക്ക് അടിമയായ ഷാജഹാൻ ഭാര്യയുമായി വഴക്കിടുന്നത് പതിവായിരുന്നുവെന്ന് അയല്‍വാസികൾ പറയുന്നു.
ചൊവ്വ രാവിലെ പത്തോടെയായിരുന്നു സംഭവം. വഴക്കിട്ട ഷാജഹാൻ വെട്ടുകത്തി ഉപയോഗിച്ച് അനീസയുടെ കഴുത്തിലും കൈയിലും വയറ്റിലും വെട്ടി. രക്തം വാർന്നുകിടക്കുന്ന അനീസ മരിച്ചെന്ന് കരുതിയാണ് ഷാജഹാൻ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിയത്. അനീസയെ നാട്ടുകാർ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ചൽ പൊലീസ് സ്ഥലത്തെത്തി. മക്കൾ: ജിഷ്ഹാൻ, ജിസ്മി.