ഋഷികേശ്
ഉത്തരാഖണ്ഡിലെ ഋഷികേശില് വിവിധയിടങ്ങളില് തീവ്ര ഹിന്ദുത്വവാദികള് ദര്ഗകള് തകര്ത്തു. ജയ് ശ്രീരാം മുഴക്കി, സൂഫികള് ഉള്പ്പെടെയുള്ളവരുടെ ഖബറിടം തകര്ക്കുന്ന വീഡിയോ പുറത്തുവന്നു. തകര്ന്ന ദര്‍ഗയുടെ അവശിഷ്ടങ്ങള് ബുള്ഡോസര് ഉപയോഗിച്ച് നീക്കുന്നത് വീഡിയോയില് വ്യക്തമാണ്.
എന്നാല്, ദര്‍ഗ നിലകൊള്ളുന്ന ഭൂമിയുടെ അവകാശികളുടെ അനുമതിയോടെയാണ് പൊളിച്ചുനീക്കല് നടന്നതെന്നുമാണ് ദേവഭൂമി രക്ഷാ അഭിയാന് പ്രസിഡന്റ് ദര്ശന് ഭാരതി അവകാശപ്പെട്ടു.















