തിരുവനന്തപുരം> ദേശാഭിമാനി മുൻ ന്യൂസ് എഡിറ്റർ പി വി പങ്കജാക്ഷന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ആലപ്പുഴ, തൃശ്ശൂർ, കോട്ടയം, കൊച്ചി എന്നിവിടങ്ങളിൽ ദീർഘകാലം ദേശാഭിമാനിയുടെ മുഖമായിരുന്നു അദ്ദേഹം. പൊതുവിഷയങ്ങൾ വായനക്കാരുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് ഉയർന്ന രാഷ്ട്രീയ ബോധത്തോടെയുള്ള പങ്കജാക്ഷന്റെ ഇടപെടൽ ദേശാഭിമാനി പ്രവർത്തകർക്ക് മാതൃകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.