തിരുവനന്തപുരം> ജി20 ഉച്ചകോടിക്കിടെ രാഷ്ട്രപതി നടത്തുന്ന അത്താഴ വിരുന്നിനുള്ള രാഷ്ട്രപതിയുടെ ക്ഷണക്കത്തിൽ പ്രസിഡന്റ് ഓഫ് ഭാരത് എന്നുപയോഗിച്ചത് വർഗീയ വാദികൾ ഉദ്ദേശിക്കുന്നത് മെല്ലെ മെല്ലെ നടപ്പാക്കാനുള്ള ബോധപൂർവമായ ശ്രമത്തിന്റെ ഭാഗമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.
ഫാസിസ ഇടപെടലാണ് നടക്കുന്നത്. ഇപ്പോൾ ഭാരത് എന്ന് പറയുന്നവർ കുറച്ചുകഴിയുമ്പോൾ ഹിന്ദുത്വ എന്നുമുപയോഗിക്കും. ഇത്തരം കാര്യങ്ങളെ സിപിഐ എം അംഗീകരിക്കില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.