തിരുവനന്തപുരം> ചാന്ദ്രയാൻ 3 ൽ ഹോപ്പ് പരീക്ഷണം നടത്തി വീണ്ടും നിർണായകനേട്ടവുമായി ഐഎസ്ആർഒ. ചന്ദ്രനിൽ പകൽ അവസാനിക്കുംമുമ്പ് പറന്നുയർന്ന ലാൻഡർ അൽപ്പദൂരം മാറി സുരക്ഷിതമായി ഇറങ്ങി. രണ്ടാം സോഫ്റ്റ് ലാൻഡിങ്. നാസയ്ക്കും ചൈന സ്പേയ്സ് ഏജൻസിക്കുംശേഷം ഇത്തരത്തിൽ ചന്ദ്രനിൽ ഹോപ്പ് പരീക്ഷണം നടത്തുന്ന ആദ്യ ബഹിരാകാശ ഏജൻസിയാണ് ഐഎസ്ആർഒ.















