ചെന്നൈ> ബിജെപിയെ കടന്നാക്രമിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്. ഭരണപരാജയം മറയ്ക്കാന് മതത്തെ ഉപയോഗിക്കുന്നുവെന്നും മതവികാരം ആളിക്കത്തിച്ച് നേട്ടമുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും എം കെ സ്റ്റാലിന് കുറ്റപ്പെടുത്തി.
അതേസമയം, സനാതന ധര്മ്മത്തിനെതിരായ വിമര്ശനം ഇനിയും തുടരുമെന്ന് തമിഴ്നാട് കായികമന്ത്രി ഉദയനിധി സ്റ്റാലിനും വ്യക്തമാക്കി. ഉദയനിധിയുടെ പ്രസ്താവന വംശഹത്യക്ക് ആഹ്വാനം നല്കിയെന്ന ബിജെപി പ്രചാരണം ബാലിശമാണെന്നും ഉദയനിധി സ്റ്റാലിന് പറഞ്ഞു.ഇന്ത്യ മുന്നണിയെ ഭയക്കുന്നത് കാരണം ബിജെപി വാക്കുകള് വളച്ചൊടിക്കുന്നു.ഒരു ഗോത്രം, ഒരു ദൈവം എന്നതാണ് ഡിഎംകെ നയം – ഉദയനിധി പറഞ്ഞു
2002 ല് ഗുജറാത്തില് വിദ്വേഷവും വെറുപ്പും വിതച്ചു. ഇപ്പോള് ഹരിയാനയിലും മണിപ്പൂരിലും അതേശ്രമമാണ് ബിജെപി നടത്തുന്നത്. ഇതിന് ഇപ്പോള് തടയിട്ടില്ലെങ്കില് ഇന്ത്യയെ രക്ഷിക്കാനാകില്ല- എം കെ സ്റ്റാലിന് പറയുന്നു.